അയര്‍ലണ്ടില്‍ ചരിത്രം കുറിച്ച് ആദ്യ ഇന്ത്യന്‍ മേയര്‍

അയര്‍ലണ്ടില്‍ ചരിത്രം കുറിച്ച് ആദ്യ ഇന്ത്യന്‍ മേയര്‍. 

ബേബി പെരേപ്പാടൻ അയർലണ്ടിലെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിൻ്റെ ആദ്യ ഇന്ത്യൻ വംശജനായ മേയറായി. വിജയിച്ച പാർട്ടി മെമ്പർമാർ ആയ കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്നാണ് അദ്ദേഹത്തെ  ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

കഴിഞ്ഞ ലോക്കൽ ഇലക്ഷനിൽ താല സൗത്ത് ഏരിയയിൽ നിന്നും  FinaGael സ്ഥാനാർത്ഥിയായി മത്സരിച്ചു  വിജയം നേടിയ ബേബി പെരേപ്പാടൻ  South Dublin County Council മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിൽ യോഗങ്ങൾക്ക് അധ്യക്ഷതവഹിക്കുകയാണ്  മേയറിന്‍റെ പ്രധാന ചുമതല. 

ഫൈൻ ഗെയ്ൽ, ഫിയാന ഫെയിൽ, ലേബർ, സ്വതന്ത്രർ എന്നിവർ കൗൺസിലിൽ ഭരണ സഖ്യമുണ്ടാക്കുകയും അദ്ദേഹത്തിൻ്റെ നാമനിർദ്ദേശത്തെ പിന്തുണക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

20 വർഷത്തിലേറെയായി  അയര്‍ലണ്ടില്‍ താലാ (South Dublin County) യില്‍ താമസിക്കുന്നു. 2001-ൽ അങ്കമാലിക്ക് അടുത്ത് പുളിയനം സ്വദേശിയായ അദ്ദേഹം ഇവിടെ  നഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ ജിൻസിയോടൊപ്പം എത്തിച്ചേർന്നു. അദ്ദേഹത്തിന് 2 മക്കള്‍ ആണ്. 

പെരേപ്പാടൻ 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. 2019ലാണ് അദ്ദേഹം ആദ്യമായി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പെരേപ്പാടൻ്റെ മകൻ ബ്രിട്ടോയും ഇപ്രാവശ്യം പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ താലാ സെൻട്രലിൽ നിന്ന് വിജയിച്ചിരുന്നു. ഒരേ കൗൺസിലിലേക്ക് അച്ഛനും മകനും തിരഞ്ഞെടുക്കപ്പെട്ടതോടെ ഇത് അപൂർവ സംഭവമായി മാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !