റെഡിച്ചിൽ താമസിക്കുന്ന യുകെ മലയാളികളായ ജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ചുവിന്റെയും മകളായ ഏഞ്ചൽ റിയാന എല്ലാവരെയും തനിച്ചാക്കി പറന്നകന്നു.
ചങ്ങനാശ്ശേരി സ്വദേശികളായ എയ്ഞ്ചലിന്റെ മാതാപിതാക്കൾ ടിജോയും അഞ്ചുവും പറയുന്നതനുസരിച്ചു ചർദ്ദിയോടെ ആയിരുന്നു എയ്ഞ്ചലിന് അസുഖം ആരംഭിച്ചത്.റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആദ്യം ചികിത്സ തേടിയെങ്കിലും കുട്ടിയുടെ സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്‌ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്.
എയ്ഞ്ചലിന്റെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. എയ്ഞ്ചലിൻ്റെ മരണം ഉൾക്കൊള്ളാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല എങ്കിലും ഹൃദയം നുറുങ്ങുന്ന വേദനയിലും 4 വയസ്സ് മാത്രം പ്രായമുള്ള മകളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം നൽകി മാതാപിതാക്കൾ മാതൃകയായതോടെ തങ്ങളുടെ കുഞ്ഞു മാലാഖയുടെ ഒളിമങ്ങാത്ത പുഞ്ചിരി പലർക്കും ജീവനേകും. മരണമടഞ്ഞ എയ്ഞ്ചലിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം മാതാപിതാക്കൾ നൽകി.
റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭർത്താവ് ഷിബിനും മറ്റ് സുഹൃത്തുക്കളും കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്. കുഞ്ഞ് എയ്ഞ്ചലിന്റെ പൊതു ദർശനവും മൃത സംസ്കാരവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.