കല്‍പ്പറ്റ: മണ്ഡലമൊഴിയും മുമ്പ് വോട്ടർമാരോട് നന്ദി പറയാൻ രാഹുല്‍ ഗാന്ധി നാളെ വയനാട് ലോക്സഭാ മണ്ഡലത്തിലെത്തും.മലപ്പുറം ജില്ലയിലും കല്‍പ്പറ്റയിലുമായിരിക്കും രാഹുല്‍ വോട്ടർമാരെ കാണുക. രാഹുല്‍ പോയാല്‍ പകരമാര് എന്നതാണ് ഇനി ആകാംഷ.
സിറ്റിങ് മണ്ഡലമായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ ധാരണ. ഉത്തർ പ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയതിനാല്‍, അത് മുതലെടുക്കാൻ രാഹുലിൻ്റെ സാന്നിധ്യം യുപില്‍ വേണമെന്നാണ് പാർട്ടി പക്ഷം. രാഷ്ട്രീയ ശരി റായ്ബറേലിയെന്നാണ് ഇന്ത്യ മുന്നണി വിലയിരുത്തല്‍.എന്നാല്‍, വോട്ടർമാരെ കാണാൻ വരുമ്പോള്‍, രാഹുല്‍ എന്ത് പറയുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏത് ലോകസഭാ മണ്ഡലത്തില്‍ തുടരാനാണ് താല്പര്യമെന്ന് ശനിയാഴ്ചയ്ക്കകം രാഹുല്‍ ഗാന്ധി ലോക്സഭാ സ്പീക്കർക്ക് കത്തു നല്‍കും. അത് വരെ രാഹുലിൻ്റെ മൗനമുണ്ടാകുമെന്നും വിലയിരുത്തല്‍. വയനാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് പ്രതിനിധി സംഘം ദില്ലിയിലെത്തി, മണ്ഡലമൊഴിയരുതെന്ന് അറിയിച്ചിട്ടുണ്ട്. മറിച്ചായാല്‍, പകരം പ്രിയങ്ക വരമണെന്നാണ് താല്‍പര്യം.
സംസ്ഥാന നേതാക്കള്‍ നിന്നാല്‍ പടല പിണക്കവും, കാലുവാരലും ഫലത്തെ സ്വാധീനിക്കുമെന്നാണ് കെപിസിസിക്ക് പേടി. പ്രിയങ്കയും നോ പറഞ്ഞാല്‍, കെ മുരധീരന് നറുക്ക് വീണേക്കും. രാഹുല്‍ പോകുമ്പോഴുള്ള വോട്ടർമാരുടെ മടുപ്പ് മുരളിയെ വെച്ച് മറികടക്കാനാകുമെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ് വിട്ട് ഡിഐസിയായി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ മുരളീധരൻ ഒരു ലക്ഷത്തോളം വോട്ടുകള്‍ നേടിയിരുന്നു. മുസ്ലിംലീഗിനും താല്‍പ്പര്യം മുരളിയോടെന്നതും അനുകൂലമാണ്. ഇടതുപക്ഷത്ത് ആനിരാജ തന്നെ വരാനാണ് സാധ്യത. അതേസമയം, എൻഡിഎ ആരെ നിർത്തുമെന്നതും കാത്തിരുന്ന് കാണണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.