വീണ്ടും വിവാദമായി ചിക്കൻ ലെഗ് പീസ്: വിവാഹവിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല; പെണ്‍വീട്ടുകാര്‍ കസേരയെടുത്ത് വരന്റെ ബന്ധുക്കളെ അടിച്ചു

ഉത്തർപ്രദേശ്' :വിവാഹത്തില്‍ നടക്കുന്ന പല സംഭവവികാസങ്ങളും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ വിവാഹവിരുന്നില്‍‌ നടന്ന കൂട്ടയടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പലതിന്റെ പേരിലും വിവാഹ വിരുന്നില്‍ വഴക്ക് പതിവാണ്. ഇത്തവണ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലാത്തതിന്റെ പേരിലാണ് വധുവിന്റെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കളെ മർദിച്ചത് . ഇത് സംബന്ധിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം . വിവാഹ വിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കൻ ലെഗ് പീസ് ഇല്ലെന്നായിരുന്നു വധുവിന്റെ പക്ഷം കണ്ടെത്തിയ കുറ്റം. ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ തർക്കങ്ങള്‍ ഉടലെടുത്തു. ഇത് പതുക്കെ കൈയ്യാങ്കളിയിലേയ്‌ക്ക് മാറുകയായിരുന്നു. 

സംഭവത്തില്‍ പാചകക്കാരും വരന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു. കോഴിക്കാല്‍ കിട്ടാത്ത ദേഷ്യത്തില്‍ വധുവിന്റെ ബന്ധുക്കള്‍ കസേര എടുത്ത് വരെ വരന്റെ ബന്ധുക്കളെ മർദ്ദിച്ചു. "ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടില്‍ കോലാഹലമുണ്ടാക്കുന്നു." എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യങ്ങളില്‍ പ്രചരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !