തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി കെപിസിസിയുടെ വിശാല എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി ഭാരവാഹികള്‍ക്കൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുക്കും. മികച്ച വിജയത്തിനിടയിലും തൃശൂരിലെ തോല്‍വി യോഗത്തില്‍ ചര്‍ച്ചയാകും
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പുനഃസംഘടനയും ഇന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. ഏതാനും ജില്ലകളില്‍ ഡിസിസി ഭാരവാഹികള്‍ അടക്കം മാറിയേക്കുമെന്നാണ് വിവരം. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും യോഗത്തില്‍ ചര്ച്ചയുണ്ടായേക്കുംവൈകീട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയായ കണ്റോണ്മെന്റ് ഹൗസില്‍ യുഡിഎഫ് നേതൃയോഗവും ചേരുന്നുണ്ട്. മുന്നണി വിപുലീകരണം ഉള്‍പ്പെടെ യുഡിഎഫ് യോഗം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.