ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്: ഒരു ലോക്സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും രാജ്യസഭയിലേയ്ക്കും ഉപതെരഞ്ഞെടുപ്പ് ,

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സംസ്ഥാനത്ത് ഒരു ലോക്സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.

റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുല്‍ ഗാന്ധി സ്വാഭാവികമായും വയനാട് ഒഴിയും. അതോടെ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. 

പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ വടകര ലോക്സഭാ സീറ്റില്‍ വിജയിച്ചതോടെ പാലക്കാടും ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ സീറ്റില്‍ വിജയിച്ചതോടെ ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിടി ബലറാമിനെ പരിഗണിച്ചേക്കാം. ചേലക്കരയിലേയ്ക്ക് ഇപ്പോള്‍ ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസിനെയും പരിഗണിക്കാന്‍ കഴിയും. 

അതേസമയം ആലപ്പുഴയില്‍ വിജയിച്ച കെസി വേണുഗോപാല്‍ നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗം ആയതിനാല്‍ അദ്ദേഹവും രാജ്യസഭാംഗത്വം ഒഴിയുമ്പോള്‍ അവിടെയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !