തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രിയായി ചുമതലയേറ്റ ഒആര്‍ കേളു. രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റപ്പോഴായിരുന്നു പ്രതികരണം.
പട്ടികജാതി വകുപ്പിന്റെ ക്ഷേമ പ്രവര്‍ത്തികള്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രിയായിരിക്കുമ്പോള്‍ കെ രാധാകൃഷ്ണന് തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരുമെന്നും കാര്യങ്ങള്‍ പഠിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം ചുമതലയേറ്റതിനു പിന്നാലെ മധുരവിതരണവും നടത്തി.വയനാട്ടിലെ വന്യമൃഗ ആക്രമണത്തില്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. എംപിമാര്‍, എല്‍മാരുമുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കും. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കും.
വന്യജീവി ആക്രമണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ മുന്‍പ് പലതവണ ഉണ്ടായിട്ടുണ്ട്. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. എല്ലാവരും ഒരുമിച്ചുചേര്‍ന്നുകൊണ്ട് പരിഹാരമുണ്ടാക്കും.അദ്ദേഹം പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.