സംസ്ഥാനത്തിന്റെ പേര് മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും പ്രമേയം കൊണ്ടുവരും: ഭരണഘടയിലും പേരുമാറ്റണമെന്ന് ആവശ്യം,

തിരുവനന്തപുരം: ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാൻ വീണ്ടും പരിശ്രമം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയില്‍ വീണ്ടും പ്രമേയം കൊണ്ടുവരും. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഭരണഘടനയില്‍ ഗവണ്‍മെൻറ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. ഇത് ദീർഘനാളത്തെ ആവശ്യമാണ്.

നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചുപിടിച്ച്‌ എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികള്‍ക്ക് കഴിഞ്ഞില്ല. മലയാളത്തില്‍ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളില്‍ പോലും ഇംഗ്ലീഷില്‍ ഇപ്പോഴുമുള്ളത് ഗവണ്‍മെൻറ് ഓഫ് കേരള എന്നാണ്.


കഴിഞ്ഞ വർഷം മുഖ്യമന്ത്രി പേര് മാറ്റത്തില്‍ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു. ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം പേര് മാറ്റിയാല്‍ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ് പുതിയ പ്രമേയം. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !