പറയുമ്പോൾ ശ്രദ്ധിക്കണം: നിയമസഭയില്‍ 'കോളനി' പ്രയോഗിച്ച മന്ത്രി രാജന് ചെയറിന്റെ തിരുത്ത്,,

തിരുവനന്തപുരം: 'കോളനി' എന്ന വാക്ക് നിയമസഭയില്‍ പറഞ്ഞ മന്ത്രി കെ രാജന് ചെയറിന്റെ തിരുത്ത്. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ റവന്യൂ മന്ത്രി കെ രാജന്‍ 'കോളനി' എന്ന വാക്ക് പ്രയോഗിച്ചപ്പോഴാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇടപെട്ടത്.

കോളനി' എന്ന വാക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍, ' പറയുമ്പോൾ ശ്രദ്ധിക്കണമെന്നും മന്ത്രിയോട് നിര്‍ദേശിച്ചു.

കോളനി' എന്ന പദം പിന്‍വലിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് വായിച്ചതെന്നാണ് മന്ത്രി മറുപടി നല്‍കിയത്. കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് 'കോളനി' പദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്.

പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളെ 'കോളനി' എന്ന് അഭിസംബോധന ചെയ്യുന്നത് അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഇറക്കിയത്. പുതിയ ഉത്തരവ് അനുസരിച്ച് കോളനികള്‍ ഇനി നഗര്‍ എന്നാണ് അറിയപ്പെടുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !