തൃശൂർ: കെ. മുരളീധരന്റെ തോല്‍വിയില്‍ തൃശൂരിലെമ്പാടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധമിരമ്പുന്നു തൃശൂർ ഡിസിസി ഓഫീസിനു മുന്നില്‍ ഉപവാസസമരവുമായി കോണ്‍ഗ്രസ് പ്രവർത്തകൻ.
വലപ്പാട് മണ്ഡലം മുൻ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് വലപ്പാട് മണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന ഇസ്മയില്‍ അറയ്ക്കലാണ് ഇന്നലെ രാവിലെ ടി.എൻ. പ്രതാപനും ജോസ് വള്ളൂരിനുമെതിരെ പരസ്യപ്രതിഷേധവുമായി ഉപവാസസമരം നടത്തിയത്.കെ. മുരളീധരനെ കുരുതികൊടുത്ത കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാർഡും മുരളിയുടെ ചിത്രവും കൈയില്‍ പിടിച്ചായിരുന്നു പ്രതിഷേധം.
കോണ്ഗ്രസിനെതിരേയല്ല മറിച്ച് നേതാക്കള്‍ക്കെതിരെയാണ് തന്റെ പ്രതിഷേധമെന്നും ഇവർക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ പ്രതിനിധിയായാണ് ഉപവാസം നടത്തുന്നതെന്നും ഇസ്മയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.