ഞാൻ കോയമ്പത്തൂരില്‍ തന്നെ ഉണ്ടാവും; അത്രയ്‌ക്ക് ആശയുണ്ടെങ്കില്‍ ആടിനെ അല്ല, എന്നെ വന്ന് വെട്ട്; ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് താക്കീതുമായി അണ്ണാമലൈ,

 കോയമ്പത്തൂർ: ബിജെപി പരാജയപ്പെട്ടതിന്റെ സന്തോഷത്തില്‍ നടുറോഡില്‍ ആടിന്റെ തലയറുത്ത് മാറ്റിയ സംഭവത്തില്‍ ഡിഎംകെയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച്‌ ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ.

ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർ കൊല്ലുന്നതിന് സമാനമായാണ് അണ്ണാമലൈയുടെ ചിത്രം കഴുത്തില്‍ കെട്ടി തൂക്കിയ ആടിനെ പരസ്യമായി ഡിഎംകെ പ്രവർത്തകർ അറുത്തത്. ഈ ദൃശ്യങ്ങള്‍ രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ പ്രവർത്തകർക്ക് താക്കീതുമായി അണ്ണാമലൈ രംഗത്തു വന്നത്. ആടിനെയല്ല, അത്രയ്‌ക്ക് ദേഷ്യമുണ്ടെങ്കില്‍ തന്നെ വെട്ടിക്കൊല്ലാൻ അണ്ണാമലൈ പ്രതികരിച്ചു.

"ആടിനെ കൊണ്ടുവന്ന് നടുറോഡില്‍ വച്ച്‌ അറുത്ത് കൊല്ലുന്നതും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നതും കണ്ടു. അങ്ങനെ വെട്ടണമെങ്കില്‍ എന്നെ വെട്ട്. ഡിഎംകെ പ്രവർത്തകർക്ക് അത്രയ്‌ക്ക് ദേഷ്യം വരുന്നുണ്ടെങ്കില്‍ ഒന്നും ചെയ്യാത്ത പാവം ആടിനെ ഉപേക്ഷിച്ച്‌ എന്നെ വെട്ടി നോക്കൂ".

"ഞാൻ കോയമ്പത്തൂരില്‍ തന്നെ ഉണ്ടാവും. ഇതാണ് എന്റെ നാട്, ഇവിടെയാണ് ഞാൻ ജീവിക്കുന്നത്. ഇവിടുത്തെ ബിജെപിയുടെ പാർട്ടി ഓഫീസും എല്ലാവർക്കും അറിയാം. അണ്ണാമലൈയുടെ ദേഹത്ത് കൈ വെയ്‌ക്കണമെന്നാണ് ആശയെങ്കില്‍ വാ, കൈ വെയ്‌ക്ക്" -അണ്ണാമലൈ തുറന്നടിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !