തൃശ്ശൂർ: "അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്" ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ നിന്നും സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മനം മടുത്തു ക്രിസ്ത്യന്‍ മത വിശ്വാസികളെ ആസകലം അടച്ച് ആക്ഷേപിച്ചു കൊണ്ട് ഇടത് നേതാവ് റെജി ലൂക്കാസ്.
റെജി ലൂക്കോസ് ഉൾപ്പെടെയുള്ള നേതാക്കളാണ് സമൂഹമാദ്ധമങ്ങളിലൂടെ ക്രിസ്തു ദേവനെ അവഹേളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ ഇവർക്കെതിരെ ശക്തമായ വിമർശനവും ഉയരുന്നു.. ഇദ്ദേഹത്തിന്റെ പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ ഇട്ടശേഷം നിരവധി പേര്‍ ഇദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ പ്രതികരിച്ചു.
സമൂഹമാദ്ധ്യമങ്ങളിൽ ക്രിസ്തുദേവന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചാണ് അവഹേളനം. ബിജെപി നിയുക്ത എംപി സുരേഷ് ഗോപിയുടെ മുഖം ചേർത്തുവച്ചാണ് ഇവർ യേശുവിന്റെ ചിത്രം പ്രചരിപ്പിക്കുന്നത്. ‘ ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്റെ നാഥൻ’ എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് യേശുവിനെ അവഹേളിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
തൃശ്ശൂരിൽ സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യൻ വോട്ടുകൾ ധാരാളമായി ലഭിച്ചിട്ടുണ്ട്. ഇതും അദ്ദേഹത്തിന്റെ വിജയത്തിലേക്ക് നയിച്ച ഘടകമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്തു ദേവനെയും വിശ്വാസികളെയും അവഹേളിച്ച് റെജി ലൂക്കോസ് ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ രംഗത്ത് ഇറങ്ങിയത്.
വിമര്‍ശനം കടുത്തതോടെ Anoop Antony ( BJP National Secretary yuva Morcha Youth Wing) ഇന്ത്യ യില്‍ ഉടനീളം കേസ് കൊടുക്കും എന്ന് അറിയിച്ചു ഇപ്രകാരം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.
അതേസമയം പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് റെജി ലൂക്കോസിനെതിരെ ഉയരുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കരച്ചിൽ ഇനിയും കഴിഞ്ഞില്ലേയെന്ന് ആളുകൾ റെജിയോട് ചോദിക്കുന്നുണ്ട്. യേശുദേവനെ അപമാനിച്ച പോലെ പ്രവാചകൻ നബിയെ എന്തെങ്കിലും പറയാൻ ധൈര്യം ഉണ്ടാകുന്ന കാലത്തു നിന്നെയൊക്കെ സമ്മതിക്കാമെന്നും പോസ്റ്റിന് താഴെ വിമർശനമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.