ഏഴു മാസം ഗർഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ,

പാലക്കാട്: ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭർത്താവ് അറസ്റ്റില്‍. പാലക്കാട് കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് (26) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭർത്താവ് നിഖിലിനെ (28) സേലത്തുനിന്നും കസ്റ്റഡിയിലെടുത്തു. നിഖില്‍ സജിതയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സജിതയുടേയും നിഖിലിന്റെയും പ്രണയ വിവാഹമായിരുന്നു, ഇരുവരും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. രാത്രി വൈകി മദ്യപിച്ചെത്തുന്ന നിഖില്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവം നടന്നതിന്റെ തലേദിവസവും വഴക്കുണ്ടായി. ഇന്നലെ രാവിലെ വീടിന് മുന്നില്‍ ആരെയും കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വാതിലില്‍ മുട്ടി വിളിച്ചത്. 

ഏറെ നേരം വിളിച്ചെങ്കിലും തുറക്കാറായതോടെ പൊലിസിനെ വിവരമറിയിച്ചു. പൊലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തു കയറിയപ്പോഴാണ് മരിച്ച നിലയില്‍ സജിതയെ കണ്ടത്.

മർദ്ദനം സഹിക്ക വയ്യാതെ രണ്ടാഴ്ച മുമ്പ് സജിത സ്വന്തം വീട്ടിലെത്തിയിരുന്നു. നിഖിലിനൊപ്പം ജീവിക്കാനാവില്ലെന്ന് അമ്മയോടും പറഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം നിഖില്‍ രണ്ടു കുട്ടികളെയും കൊണ്ട് പോണ്ടിച്ചേരിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടയിലാണ് സേലത്തു നിന്നും പൊലീസ് പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !