മുംബൈ: ബോളിവുഡ് താരം സണ്ണി ഡിയോളിനെതിരെ വഞ്ചന കേസ് നൽകി നിർമാതാവ് സൗരവ് ഗുപ്ത. സിനിമ ചെയ്യാമെന്ന് പറഞ്ഞ് രണ്ടര കോടിയോളം രൂപ വാങ്ങി പറ്റിച്ചു എന്നാണ് പരാതി. മുംബൈ ജുഹു പൊലീസ് സ്റ്റേഷനിൽ വഞ്ചനയും വ്യാജരേഖ ചമയ്ക്കലും ആരോപിച്ച് പരാതി നല്‍കിയത്. നടനെതിരെ പൊലീസ് കേസെടുത്തു.
2016ലാണ് ഒരു പ്രൊജക്റ്റിൽ അഭിനയിക്കുന്നതിനായി കരാറിൽ സണ്ണി ഡിയോളുമായി സൗരവ് ഗുപ്ത കരാറിൽ ഏർപ്പെടുന്നത്. ആദ്യഘട്ടത്തില്‍ സണ്ണി ഡിയോളിന് 1 കോടി രൂപയാണ് ആദ്യം കരാര്‍ തുകയായി എഴുതിയിരുന്നത്.എന്നാല്‍ പിന്നീട് അത് 5 കോടിയായി സണ്ണി വര്‍ദ്ധിപ്പിച്ചുവെന്നാണ് ആരോപണം. 2 കോടിയോളം രൂപ സണ്ണിക്ക് നിര്‍മ്മാതാവ് നല്‍കിയിരുന്നുവെന്നും ആരോപണമുണ്ട്
പിന്നീട് പലപ്പോഴും ഷൂട്ടിംഗ് തുടങ്ങാതെ സണ്ണി ഷെഡ്യൂള്‍ നീട്ടി. ഇത് നടനും നിര്‍മ്മാതാവും തമ്മിലുള്ള ബന്ധത്തെ ബാധിച്ചുവെന്നും നിര്‍മ്മാതാവ് വ്യക്തമാക്കുന്നു. അതേ സമയം സണ്ണി ഡിയോളിന്റെ ഗദ്ദര്‍ 2 വന്‍ വിജയമായതോടെയാണ് താരം തുക ഉയര്‍ത്തി ചോദിച്ചത് എന്നാണ് വിവരം.
മാത്രവുമല്ല നേരത്തെ ഏറ്റ ചിത്രം ചെയ്യാതെ താരം മറ്റ് ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കുകയും ചെയ്തു. ഇതോടെയാണ് നിര്‍മ്മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. കേസിനെക്കുറിച്ച് സണ്ണി ഡിയോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.