കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരണപ്പെട്ട ഇന്ത്യക്കാരനെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
എൻ.ബി.ടി.സി ജീവനക്കാരൻ ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) ആണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധന നടപടിക്രമങ്ങള്‍ക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം കുവൈത്തിലെത്തിച്ചിരുന്നു.കഴിഞ്ഞ ഏഴ് വർഷമായി എൻ.ബി.ടി.സിയില്‍ ജീവനക്കാരനായിരുന്ന കലുക്ക, നിലവില്‍ എൻ.ബി.ടി.സി ഹൈവേ സെൻറ്ററില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കുമെന്ന് എൻ.ബി.ടി.സി കോർപ്പറേറ്റ് ജനറല്‍ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. എയർ ഇന്ത്യ വിമാനത്തില്‍ മുംബൈ വഴി പട്‌നയിലേക്ക് മൃതദേഹം എത്തിക്കും.
കലുക്കയുടെ 'സഹോദരനും ഇതേ വിമാനത്തില്‍ മൃതദേഹത്തോടൊപ്പം അനുഗമിക്കും. അതോടൊപ്പം, മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്കുള്ള കമ്പിനിയുടെ അടിയന്തിര ധനസഹായമായ 8 ലക്ഷം രൂപ കലുക്കയുടെ കുടുംബത്തിന് കൈമാറും.
കൂടാതെ, സംസാകാരച്ചടങ്ങുകള്‍ക്കാവശ്യമായ തുകയും കലുക്കയുടെ സഹോരന് കൈമാറിയതായി എൻ.ബി.ടി.സി അറിയിച്ചു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 3 ജീവനക്കാരുള്‍പ്പെടെ 6 ജീവനക്കാരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.