കുവൈത്ത് സിറ്റി: കൂവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 35 പേര് മരിച്ചു. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലു ഇന്ത്യാക്കാര്‍ തീപിടിത്തത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു തമിഴ്നാട് സ്വദേശിയും ഒരു ഉത്തരേന്ത്യന്‍ സ്വദേശിയും മരിച്ചവരില്‍പ്പെടുന്നു എന്നാണ് സൂചന. നിരവധി മലയാളികള്‍ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ദക്ഷിണ കുവൈത്തിലെ മാംഗെഫിലെ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 43 പേര് അപകടത്തില്‍പ്പെട്ടു. ഇതില്‍ നാലുപേരെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഗാര്‍ഡ് റൂമില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് റിപ്പോര്ട്ടുകള്ഉറക്കത്തിലായിരുന്നതിനാല് ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് കൂടുതല്‍ പേര് ഫ്ലാറ്റിന് അകത്ത് കുടുങ്ങിപ്പോകാന്‍ ഇടയാക്കിയത്.
തീപിടിത്തത്തെത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും അപകടവ്യാപ്തി വര്‍ധിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.