കോഴിക്കോട് :വടകര മടപ്പള്ളിയിലെ ഹൈസ്കൂള്‍ വിദ്യാർത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂക്കര പൊടിക്കളം പറമ്പില്‍ സജീവൻ്റെയും സരിതയുടെയും മകൻ യദുനന്ദ് (15) ആണ് മരിച്ചത്.
മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. സ്കൂള്‍ അവധിയായിരുന്നതിനാല്‍ യദു വീട്ടില്‍ ഉണ്ടായിരുന്നു. യദുവിനെ കാണാതായപ്പോള്‍ സഹോദരിയും അയല്‍വാസികളും നടത്തിയ തിരച്ചിലിലാണ് വീടിനകത്ത് സ്റ്റയർകേഴ്സിനടുത്ത് തൂങ്ങിയ നിലയില്‍ കണ്ടത്.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ നടക്കും.
ആദര സൂചകമായി ഇന്ന് ചൊവ്വാഴ്ച മടപ്പള്ളി വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.