പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വമ്പൻ ട്വിസ്റ്റ്: പറഞ്ഞതെല്ലാം നുണ, ഭർത്താവ് നിരപരാധി എല്ലാം വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണെന്ന് യുവതി,

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വഴിത്തിരിവ്. നിര്‍ണായക വെളിപ്പെടുത്തലുമായി യുവതി. രാഹുല്‍ നിരപരാധിയാണെന്നും തന്നെ മര്‍ദിച്ചിട്ടില്ലെന്നും ഉന്നയിച്ചത് വ്യാജ ആരോപണമാണെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.

കുറച്ചുനാളുകളായി പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ കുറെ അധികം നുണകള്‍ പറയേണ്ടി വന്നിട്ടുണ്ട്. തന്നെ അത്രയധികം സ്‌നേഹിച്ച, ഇഷ്ടപ്പെട്ട ഭര്‍ത്താവ് രാഹുലേട്ടനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് അത്രയേറെ മോശമായി പറയാന്‍ പാടില്ലായിരുന്നു. ആവശ്യമില്ലാത്ത വ്യാജ ആരോപണങ്ങള്‍ രാഹുലേട്ടന്റെ തലയില്‍ വയ്ക്കുകയായിരുന്നു. അത് തന്റെ മാത്രം തെറ്റാണെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.

പലപ്പോഴും കുടുംബാംഗങ്ങള്‍ പറഞ്ഞിട്ടാണ് അങ്ങനെ പറഞ്ഞത്. നുണപറയാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദിച്ചെന്ന് പറയാന്‍ വീട്ടുകാര്‍ പറഞ്ഞു. രാഹുലേട്ടന്‍ ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ലെന്നും മൊബൈല്‍ കേബിള്‍ കഴുത്തില്‍ കുരുക്കിയിട്ടില്ലെന്നും യുവതി പറഞ്ഞു.

ആരുടെ കുടെ നില്‍ക്കണമെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നു. അന്ന് വീട്ടുകാര്‍ക്കൊപ്പം നില്‍ക്കാനാണ് തോന്നിയത്. അതുകൊണ്ട് മനസില്ലാ മനസോടെ രാഹുലേട്ടനെ കുറിച്ച് കുറെയധികം നുണപറഞ്ഞു. രാഹുല്‍എട്ടനെ താന്‍ വല്ലാതെ മിസ് ചെയ്യുന്നു,

നേരത്തെ ഒരു വിവാഹം കഴിച്ച കാര്യം തന്നോട് പറഞ്ഞിരുന്നു. ഡിവോഴ്‌സ് കാര്യങ്ങള്‍ വിവാഹമാകുമ്പോഴെക്കും കഴിയുമെന്നാണ് പറഞ്ഞത്. എന്നാല്‍ അതു നടന്നില്ല. തന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുലേട്ടന്‍ കല്യാണം കഴിച്ചത്. നേരത്തെ വിവാഹം കഴിച്ചകാര്യം വീട്ടുകാരോട് പറയണമെന്ന് പറഞ്ഞെങ്കിലും അത് വിവാഹം മുടങ്ങുമെന്ന് കരുതി താന്‍ മറച്ചുവയ്ക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !