കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് ജന്മനാട്ടില്‍: സ്വീകരണമൊരുക്കാൻ ബിജെപി,

കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് ജന്മനാട്ടില്‍. കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം സ്വന്തം ജില്ലയായ കോട്ടയത്ത് എത്തുന്നത്.

ബിജെപി പ്രവർത്തകർ സ്വീകരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയം കെ.പി.എസ് മേനോൻ ഹാളിലാണ് സ്വീകരണ സമ്മേളനം. കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം സ്വദേശികളുടെ വീടുകളില്‍ കേന്ദ്രമന്ത്രി ഞായറാഴ്ച സന്ദർശിക്കും.

മൂന്നാം മോദി മന്ത്രിസഭയിലെ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മലയാളിയാണ് ജോർജ് കുര്യൻ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലിരിക്കേയാണ് അദ്ദേഹം കേന്ദ്രമന്ത്രി പദത്തിലെത്തുന്നത്. കോട്ടയം കാണക്കാരി നമ്പ്യാകുളം സ്വദേശിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനാണ്. ബിജെപിയുടെ ആരംഭകാലം മുതല്‍ തന്നെ പാർട്ടിയിലെ സജീവ പ്രവർത്തകനാണ് ജോർജ് കുര്യൻ.

ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനത്താണ് അദ്ദേഹം നിയമിതനായത്. മോദി സർക്കാരിന്റെ വികസന രേഖയുടെ അടിസ്ഥാനത്തിലായിരിക്കും തന്റെ പ്രവർത്തനമെന്ന് ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നരേന്ദ്ര മോദി സർക്കാരിന്റെ 10 വർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. അവസരം നല്‍കിയ മോദിക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !