കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി. ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച്‌ അപകടം; വാന്‍ ഡ്രൈവര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്,

കൊല്ലം: അഞ്ചലില്‍ കെ.എസ്.ആര്‍.ടി.സി. ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാന്‍ ഡ്രൈവര്‍ മരിച്ചു.വെളിയം സ്വദേശി ഷിബു(37)വാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

അഞ്ചല്‍-ആയൂര്‍ റൂട്ടിലാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിനു പിന്നാലെ ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി. ഗുരുതര പരിക്കേറ്റ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപതികളില്‍ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !