കൊല്ലം: അഞ്ചലിൽ 17കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. ആർമി റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനം നടത്തുന്ന വയക്കൽ സ്വദേശി ശിവകുമാർ (58) ആണ് അറസ്റ്റിലായത്.
സൈന്യത്തിൽ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്അഞ്ചല് കുളത്തുപ്പുഴ പാതയില്‍ ആലഞ്ചേരിയില്‍ പ്രവർത്തിക്കുന്ന മേജര്‍ അക്കാദമിയിൽ വച്ചായിരുന്നു പീഡന ശ്രമം. സ്ഥാപനത്തിൽ പ്രവേശനമെടുത്ത പതിനേഴുകാരനെ വിളിച്ചുവരുത്തിയായിരുന്നു പീഡനശ്രമം.
രക്ഷപ്പെട്ട് ഓടിയ വിദ്യാർഥി സമീപത്തെ പെട്രോള്‍ പമ്പില്‍ വിവരം അറിയിച്ചു. ഏരൂര്‍ പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് അഞ്ചല്‍ പൊലീസിന് കൈമാറി.
കൗമാരക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ, ദളിതർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.