ആഫ്റ്റര്‍ കെയര്‍ഹോമില്‍ അന്തേവാസിയായ വിദ്യാര്‍ത്ഥി ജീവനൊടുക്കി; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു അന്വേഷണം

കണ്ണൂർ: എരഞ്ഞോളിപാലത്തിനടുത്തെ ആഫ്റ്റർ കെയറില്‍ തമിഴ്‌നാട് സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്ന് തലശേരി ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.

പന്ന്യന്നൂർ ഗവ. ഐ.ടി. ഐയിലെ വെല്‍ഡർ കോഴ്സ് വിദ്യാർത്ഥി പ്രവീണ്‍കുമാറിനെയാ(19)ണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

തമിഴ്‌നാട് കരൂർതന്തോനി സായിബാബ നഗറിലെ പാണ്ഡ്യരാജന്റെയും മീനാക്ഷിയുടെയും മകനാണ് പ്രവീണ്‍ കുമാർ. ഒന്നരവയസു മുതല്‍ തൃശൂർ ആഫ്റ്റർ കെയർ ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്. പ്രായപൂർത്തിയായതോടെ തലശേരിയിലേക്ക് മാറ്റുകയായിരുന്നു.

തലശേരി ടൗണ്‍ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി.

മൃതദേഹം പോസ്റ്റു മോർട്ടം നടത്തിയതിനു ശേഷം  ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രവീണ്‍കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്ന് പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !