കണ്ണൂര്‍: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കേരളത്തിലെത്തി ആദ്യം സന്ദര്‍ശിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീട്ടില്‍. നായനാരുടെ കടുത്ത ആരാധകനായ സുരേഷ് ഗോപി കണ്ണൂര്‍ കല്യാശേരിയിലെ വീട്ടിലെത്തിയാണ് നായനാരുടെ കുടുംബാംഗങ്ങളെ കാണുന്നത്.
പയ്യാമ്പലം ബീച്ചിലെത്തി ബിജെപി നേതാവ് കെ ജി മാരാരുടെ സ്മൃതികുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷമാണ് സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തുന്നത്.കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപി പ്രാദേശിക ബിജെപി ഓഫീസിലും തുടര്‍ന്ന് തളി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയശേഷമാണ് കണ്ണൂരിലെത്തുന്നത്. സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തെക്കുറിച്ച് തങ്ങള്‍ക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് നായനാരുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. എന്നിരുന്നാലും, അസാധാരണമായി ഒന്നുമില്ല. സുരേഷ് ഗോപി കണ്ണൂരില്‍ വരുമ്പോഴെല്ലാം വീട്ടില്‍ വന്ന് അമ്മയെ കാണാറുണ്ടെന്നും അവര്‍ പറഞ്ഞു
കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ സുരേഷ് ഗോപിയുടെ സഹപാഠിയായിരുന്നു. ഇരുവരും അന്ന് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് മുന്‍ മുഖ്യമന്ത്രിയുടെ വീട് സന്ദര്‍ശിച്ച സുരേഷ് ഗോപി നായനാരുടെ ഭാര്യ ശാരദയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇങ്ങനെ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിരുന്നു എന്ന അടിക്കുറിപ്പോടെയാണ്. ഞങ്ങളെ അനാഥരാക്കിക്കൊണ്ട് നിങ്ങള്‍ എന്തിനാണ് ഇത്ര നേരത്തെ പോയത്? ഞങ്ങള്‍ മലയാളികള്‍ക്ക് എന്നത്തേക്കാളും ഇപ്പോള്‍ നിങ്ങളുടെ സാന്നിധ്യം ആവശ്യമാണ്.
നായനാര്‍ തന്റെ സഖാവാണെന്നും കോടിയേരി ബാലകൃഷ്ണന് അറിയാമെന്നും സുരേഷ് ഗോപി കഴിഞ്ഞ വര്‍ഷം തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നായനാരെപ്പോലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവ് എന്നു പറഞ്ഞ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെയും സുരേഷ് ഗോപി പ്രശംസിച്ചിരുന്നു.
ഇന്നലെയാണ് സുരേഷ് ഗോപി ടൂറിസം, പെട്രോളിയം മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി ചുമതലയേറ്റത്. കേരളത്തിലെ ടൂറിസത്തിന്റെ ഉപയോഗിക്കാത്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്നും ചുമതലയേറ്റ ശേഷം സുരേഷ് ഗോപി പറഞ്ഞു.
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.