കണ്ണൂർ തലശ്ശേരിയില്‍ വീണ്ടും സംഘർഷം. രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു.തലശ്ശേരിക്കടുത്ത് കോടിയേരി പാറാലിലാണ് സംഘർഷമുണ്ടായത്. പാറാല്‍ സ്വദേശികളായ സുബിൻ, സുജനേഷ് എന്നീ സി പി എം പ്രവർത്തകർക്കാണ് പരിക്കേറ്റത്.
ഇവരെ തലശ്ശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാരകായുധങ്ങളുമായെത്തിയ ആർ.എസ്.എസ് സംഘമാണ് അക്രമം നടത്തിയതെന്ന് സി പി എം ആരോപിച്ചു.
കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം. പ്രവർത്തകർക്ക് മർദ്ദനമേല്‍ക്കുകയും, പിന്നീട് ബിജെപി പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറുണ്ടാവുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പുതിയ സംഭവമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.