കനത്ത മഴയ്‌ക്ക് പിന്നാലെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്‌ന്നു: സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങൾ,

കണ്ണൂർ: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇന്നലെ പെയ്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞ് അപകടം. രാത്രി പെയ്ത ശക്തമായ മഴയില്‍ നിരവധി വീടുകളിലെ കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്.

തലശ്ശേരി തലായില്‍ ദത്താത്രയ മഠത്തിന് സമീപം കിണർ ഇടിഞ്ഞു. മാധവി നിലയത്തില്‍ ഭാസ്കരന്റെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.

കോഴിക്കോട് ജില്ലയിലെ ഓമശേരിയിലും കിണർ ഇടിഞ്ഞുതാഴ്ന്നിരുന്നു. വടിക്കിനിക്കണ്ടി ഖദീജയുടെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നുപോയത്. വെറും ഒന്നരമീറ്റർ അകലം മാത്രമാണ് ഇവരുടെ വീടും കിണറും തമ്മിലുള്ളത്. അതിനാല്‍ കുടുംബം ആശങ്കയിലാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയ്‌ക്ക് പിന്നാലെയായിരുന്നു സംഭവം.

പേരാമ്പ്രയില്‍ വെള്ളിയോടൻകണ്ടി ബിന്ദു സനലിന്റെ വീട്ടുമുറ്റത്തെ കിണറും മഴയില്‍ തകർന്നിരുന്നു. മഴയുടെ ശക്തി കൂടിയതോടെ കിണറിന്റെ ആള്‍മറ ഇടിയുകയായിരുന്നു. സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിച്ചതോടെ മരം വീണും കെട്ടിടങ്ങള്‍ തകർന്നും പോസ്റ്റുകള്‍ നിലംപൊത്തിയും നിരവധി നാശനഷ്ടങ്ങളാണുണ്ടാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !