കണ്ണൂർ: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇന്നലെ പെയ്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞ് അപകടം. രാത്രി പെയ്ത ശക്തമായ മഴയില്‍ നിരവധി വീടുകളിലെ കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്.
തലശ്ശേരി തലായില്‍ ദത്താത്രയ മഠത്തിന് സമീപം കിണർ ഇടിഞ്ഞു. മാധവി നിലയത്തില്‍ ഭാസ്കരന്റെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.കോഴിക്കോട് ജില്ലയിലെ ഓമശേരിയിലും കിണർ ഇടിഞ്ഞുതാഴ്ന്നിരുന്നു. വടിക്കിനിക്കണ്ടി ഖദീജയുടെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നുപോയത്. വെറും ഒന്നരമീറ്റർ അകലം മാത്രമാണ് ഇവരുടെ വീടും കിണറും തമ്മിലുള്ളത്. അതിനാല്‍ കുടുംബം ആശങ്കയിലാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയായിരുന്നു സംഭവം.
പേരാമ്പ്രയില്‍ വെള്ളിയോടൻകണ്ടി ബിന്ദു സനലിന്റെ വീട്ടുമുറ്റത്തെ കിണറും മഴയില്‍ തകർന്നിരുന്നു. മഴയുടെ ശക്തി കൂടിയതോടെ കിണറിന്റെ ആള്‍മറ ഇടിയുകയായിരുന്നു. സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിച്ചതോടെ മരം വീണും കെട്ടിടങ്ങള്‍ തകർന്നും പോസ്റ്റുകള്‍ നിലംപൊത്തിയും നിരവധി നാശനഷ്ടങ്ങളാണുണ്ടാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.