കണ്ണൂർ: ബിജെപി മണ്ഡലം കമ്മിറ്റി യോഗം നടക്കുന്ന വീട് രാത്രിയില്‍ വളഞ്ഞ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയെന്ന് പരാതി. കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിലാണ് സംഭവം.
കുണിയനില്‍ കുണ്ടത്തില്‍ ബാലന്റെ വീട്ടില്‍ മണ്ഡലം കമ്മിറ്റി യോഗത്തിനെത്തിയവരെയാണ് സിപിഎം പ്രവർത്തകർ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തത്. നൂറിലേറെ സിപിഎം പ്രവർത്തകരാണ് സംഘടിച്ചെത്തി ആക്രമണം നടത്തിയതെന്നാണ് ആരോപണം.വീടുവളഞ്ഞ് ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ആറ് സിപിഎം പ്രവർത്തകരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതിചേർത്ത് പയ്യന്നൂർ പൊലീസ് കേസെടുത്തു. ഈ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആയുധങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആയുധങ്ങള്‍ കണ്ടെടുത്തതിനു സ്വമേധയാ കേസെടുത്ത പൊലീസ് ആരെയും പ്രതിചേർത്തിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് കുണിയനില്‍ കണ്ടത്തില്‍ ബാലന്റെ വീട്ടില്‍ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ഒത്തുചേർന്നത്. ആയുധപരിശീലനം നടക്കുന്നെന്ന് ആരോപിച്ച് 8 മണിയോടെ സിപിഎം പ്രവർത്തകർ വീടു വളയുകയായിരുന്നു.
അകത്തുണ്ടായിരുന്നവരെ പൊലീസ് ഇടപെട്ടാണു രക്ഷിച്ചത്. ഇന്നലെ രാവിലെ ബാലന്റെ വീട്ടുവളപ്പില്‍ ചാക്കില്‍ കെട്ടിയ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പൊലീസില്‍ അറിയിച്ചു. 2 ഇരുമ്പ് പൈപ്പുകളും ഓരോ വാളും കത്തിയുമാണു കണ്ടെത്തിയത്.
ഇവ സിപിഎമ്മുകാർ വീട്ടുവളപ്പില്‍ ഉപേക്ഷിച്ചതാണെന്നു ബിജെപി ആരോപിച്ചു. ബാലന്റെ വീട്ടില്‍ രാത്രി ആർഎസ്‌എസ് പ്രവർത്തകരുടെ ആയുധപരിശീലനം നാട്ടുകാർ കണ്ടിരുന്നതായി സിപിഎം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.