റോം: ഇറ്റലിയില്‍ നരേന്ദ്ര മോദി ഇന്ന് അനാഛാദനം ചെയ്യാനിരുന്ന പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു.കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയില്‍ ഖാലിസ്ഥാന്‍ വാദികള്‍ എഴുതിയിരുന്നു.
തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ അന്താരാഷ്‌ട്ര സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പോകുന്നത്. ജൂണ്‍ 13 നും 15 നും ഇടയിലാണ് ഇത് നടക്കുക.അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖ നേതാക്കളില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 13 ന് പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് പോകുകയും അടുത്ത ദിവസം വൈകി മടങ്ങുകയും ചെയ്യും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘമാണ് പ്രധാനമന്ത്രിയെ അനുഗമിക്കുകയെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.