ആര്‍ക്ക് വേണം മാലദ്വീപ്! വിലക്കിന് എട്ടിന്റെ മറുപടി കൊടുത്ത് ഇസ്രായേല്‍: ഇന്ത്യൻ ബീച്ചുകള്‍ സന്ദര്‍ശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് നെതന്യാഹു

ടെൽ അവീവ്: ആഡംബര റിസോർട്ടുകള്‍ക്ക് പേരുകേട്ട ഇന്ത്യൻ മഹാസമുദ്ര ദ്വീപസമൂഹത്തില്‍ നിന്ന് ഇസ്രയേലികളെ മാലിദ്വീപ് സർക്കാർ നിരോധിച്ചതിനു പിന്നാലെ മാലദ്വീപ് പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച്‌ ഇസ്രയേല്‍. ദ്വീപ് രാഷ്ട്രത്തില്‍ ഇസ്രയേല്‍ പൗരന്മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

മാത്രമല്ല ഇന്ത്യൻ ബീച്ചുകള്‍ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കയാണ് ഇസ്രായേല്‍ . ഇസ്രായേല്‍ പൗരന്മാർക്ക് മാലദ്വീപ് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയാണ് ഇത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.

മാലദ്വീപ് ഇപ്പോള്‍ ഇസ്രായേലികളെ സ്വീകരിക്കുന്നില്ല. എന്നാല്‍ ഇങ്ങ് ഇന്ത്യയില്‍ ഇസ്രായേലി വിനോദസഞ്ചാരികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്ന നിരവധി മനോഹരമായ ബിച്ചുകളുണ്ട്', എംബസി എക്സില്‍ കുറിച്ചു. ഒപ്പം ലക്ഷദ്വീപ്, ഗോവ, കേരളം , ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ ബീച്ചുകളുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.

വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൗരന്മാര്‍ മാലദ്വീപിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്നും ഇസ്രയേല്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു. ഇരട്ട പൗരത്വം ഉള്ളവരും ദ്വീപ് രാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇസ്രായേല്‍ അറിയിച്ചു.

ഗാസയിലെ യുദ്ധത്തില്‍ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തില്‍ പൊതുജന രോഷം ഉയർന്നതിനെ തുടർന്നാണ് ഇസ്രായേലി പാസ്‌പോർട്ട് ഉടമകള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നിയമങ്ങളില്‍ മാറ്റം വരുത്താനും നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ ഒരു ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചതായി മാലദ്വീപ് രാഷ്ട്രപതിയുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചത് . പലസ്തീനോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മാലദ്വീപിന്റെ നീക്കം.


പലസ്തീന്‍ ജനതയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും ആവശ്യങ്ങള്‍ ചെയ്ത് നല്‍കുന്നതിനും പ്രത്യേക അംബാസഡറെ നിയമിക്കുമെന്നും മാലദ്വീപ് ഭരണകൂടം അറിയിച്ചു.

ജൂണ്‍ രണ്ട് മുതല്‍ ഇസ്രായേലി പൗരന്മാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി ആണ് സുരക്ഷാ-സാങ്കേതിക മന്ത്രി അലി ഇഹ്സാൻ അറിയിച്ചത് . ഞായറാഴ്ച ഉച്ചയ്ക്ക് രാഷ്ട്രപതിയുടെ ഓഫീസില്‍ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഭ്യന്തര സുരക്ഷാ, സാങ്കേതിക മന്ത്രി അലി ഇഹ്‌സാൻ തീരുമാനം അറിയിച്ചത്.

മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പ് തന്നെ വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ചാണ്. പ്രതിവർഷം പത്ത് ലക്ഷത്തോളം സഞ്ചാരികളാണ് ഈ ദ്വീപ് രാഷ്‌ട്രത്തില്‍ എത്തിയിരുന്നത്. ഇതില്‍ 15,000 ലധികം പേർ ഇസ്രായേല്‍ നിന്നുള്ളവരാണ്. ഇന്ത്യക്ക് പിന്നാലെ ഇസ്രായേലും നിലപാട് കടുപ്പിച്ചതോടെ മാലദ്വീപിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുകയാണ്.

മന്ത്രിസഭയുടെ ശുപാർശയെ തുടർന്ന് ഇസ്രായേല്‍ പാസ്പോർട്ടുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതായി പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസുവും അറിയിച്ചു. ഇസ്രയേലി പാസ്‌പോർട്ട് ഉടമകള്‍ മാലിദ്വീപില്‍ പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നിയമ ഭേദഗതികളും ഈ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കുന്നതും മന്ത്രിസഭാ തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫലസ്തീനികളുടെ ആവശ്യങ്ങള്‍ വിലയിരുത്താൻ ഒരു പ്രത്യേക ദൂതനെ നിയമിക്കാനും പ്രസിഡൻ്റ് തീരുമാനിച്ചു. 'ഫലസ്തീനിലെ അഭയാർത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ സഹായത്തോടെ ഫലസ്തീനിലെ സഹോദരീ സഹോദരന്മാരെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ ക്യാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചതായി മുഹമ്മദ് മുയിസ് അറിയിച്ചു.

ഫലസ്തീൻ പൗരന്മാർക്ക് പിന്തുണ നല്‍കുന്നതിനായി "മാലദ്വീപുകാർ പലസ്തീനുമായി ഐക്യദാർഢ്യത്തില്‍" എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായി റാലി നടത്താനും ദ്വീപ് രാഷ്ട്രം തീരുമാനിച്ചിട്ടുണ്ട്.

റഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മാലദ്വീപ് നടപടി കടുപ്പിച്ചത്. നേരത്തെ, റഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ മാലദ്വീപ് അപലപിച്ചിരുന്നു. സാധാരണക്കാർക്ക് നേരെയുള്ള ഇത്തരം ബോധപൂർവമായ ആക്രമണവും വംശഹത്യയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഗസ്സയുടെ തെക്കൻ നഗരമായ റഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 35 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതെസമയം റഫയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗസയിലെ പലസ്തീനികള്‍ക്ക് നല്‍കാവുന്ന വിസകള്‍ കാനഡയും അഞ്ചിരട്ടി വർധിപ്പിച്ചു . 5,000 വിസകള്‍ പലസ്തീനികള്‍ക്ക് നല്‍കുമെന്ന് കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു

കാനഡയില്‍ കഴിയുന്ന പലസ്തീനികളുടെ ഗസ്സയിലെ ബന്ധുക്കള്‍ക്ക് 1,000 വിസയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് റഫ ആക്രമണത്തിന് പിന്നാലെ ഉയർത്തുന്നതായി പ്രഖ്യാപിച്ചത്. 

ഇതിനകം 448 ഗസ്സക്കാർക്ക് താല്‍ക്കാലിക വിസ അനുവദിച്ചതായും 41 പേർ ഇതിനകം രാജ്യത്തെത്തിയതായും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികള്‍ അനുയോജ്യമാകുന്ന സമയത്ത് വിസ പരിധി കൂടുതല്‍ ഉയർത്തുമെന്ന് മാർക്ക് മില്ലർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !