നെടുമ്പാശേരി: തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ച കുവൈത്തിലേക്ക് ആരോഗ്യ മന്ത്രി വീണ ജോർജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം.
കേന്ദ്ര സർക്കാറിന്‍റെ നടപടി ദൗർഭാഗ്യകരമെന്നും യോജിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.വിദേശ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര, സംസ്ഥാന പ്രതിനിധികള്‍ അവിടെ ഉണ്ടാവുക എന്നത് പ്രധാന കാര്യമാണ്. കേന്ദ്ര സർക്കാറിന്‍റെ പ്രതിനിധി നേരത്തെ കുവൈത്തിലേക്ക് പോയിരുന്നു.
സംസ്ഥാന പ്രതിനിധിയുണ്ടെങ്കില്‍ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേകൂടി കാര്യങ്ങള്‍ ചെയ്യാൻ സാധിച്ചേനെ. സംസ്ഥാന പ്രതിനിധി പോകാൻ തീരുമാനിച്ചപ്പോള്‍ ഒരു മണിക്കൂറിനകം പൊളിറ്റിക്കല്‍ ക്ലീയറൻസ് നല്‍കേണ്ടതായിരുന്നുവെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
തീപിടിത്തത്തില്‍ മലയാളികളുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി വീണ ജോർജിനെ സംസ്ഥാന പ്രതിനിധിയായി കുവൈത്തിലേക്ക് അയക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയും മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
മന്ത്രിക്കൊപ്പം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍.എച്ച്.എം) ജീവൻ ബാബുവും പോകാൻ നിർദേശിച്ചു. എന്നാല്‍, മന്ത്രിക്ക് യാത്രാനുമതി തേടി സംസ്ഥാന സർക്കാർ സമീപിച്ചെങ്കിലും ഇന്നലെ രാത്രി പത്തര വരെ പൊളിറ്റിക്കല്‍ ക്ലീയറൻസ് കേന്ദ്ര സർക്കാർ നല്‍കിയില്ല. ഇതേ തുടർന്ന് മന്ത്രി വീണ ജോർജ് യാത്ര ഉപേക്ഷിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.