മിഷിഗന്‍: അമേരിക്കയിലെ മിഷിഗനില്‍ നടന്ന വെടിവെപ്പില്‍ രണ്ട് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്. ശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി.
മിഷിഗനിലെ ഒരു പാർക്കിലാണ് ആക്രണമുണ്ടായത്. വാഹനത്തില്‍ വന്നിറങ്ങിയ യുവാവ് 28 തവണയെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് കൈതോക്ക് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല.വെടിവെപ്പില്‍ എട്ടു വയസുകാരനുള്‍പ്പെടെ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.