മന്ത്രി മുഹമ്മദ്‌ റിയാസിന്റെ വ്യാജ ഫേസ്ബുക്ക് പോസ്റ്റിൽ മറുപടിയുമായി ഒറിജിനൽ പാരാഗ്ലൈഡിങ് വേഷധാരിയുടെ കമന്റ്..വിവാദ മായതോടെ മറ്റൊരു ചിത്രം പോസ്റ്റ്‌ ചെയ്ത് തടിതപ്പി മന്ത്രി " ഇതൊക്ക ശ്രദ്ധിക്കണ്ടേ അംബാനെ "

കൊച്ചി: ഒരു വര്‍ഷം കൊണ്ട് സാഹസിക ടൂറിസം മേഖലയില്‍ 23.5 കോടിയുടെ വരുമാനം ലഭിച്ചെന്നും 3000 പേര്‍ക്ക് തൊഴില്‍ നല്കിയെന്നും അവകാശപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പങ്കുവച്ച പോസ്റ്റ് വിവാദത്തില്‍. 

ഫേസ് ബുക്ക് പോസ്റ്റിന് താഴെ മന്ത്രി ജോലി കിട്ടിയ പാരാഗ്ലൈഡിങ് വേഷധാരിയുടെ ചിത്രവും പങ്കുവച്ചതാണ് വിമർശനങ്ങൾക്ക് കാരണം.പാരാഗ്ലൈഡിങ് മേഖലയില്‍ മികച്ച ജോലി ലഭിക്കാതെ പ്രവാസിയായി ജീവിക്കുന്ന കോട്ടയം ഏന്തയാര്‍ സ്വദേശി ജോബിന്‍ ഏന്തയാറിന്റെ ചിത്രമാണ് മന്ത്രി നൽകിയിരിക്കുന്നത്. ഫോട്ടോ ഒക്കെ ഇടുമ്പോള്‍ ശ്രദ്ധിക്കണ്ടേ അമ്പാനെ എന്ന് പറഞ്ഞ് ജോബിൻ തന്നെ രംഗത്തെത്തി.

പോസ്റ്റിന് കീഴെ ആകെ 5 പടങ്ങള്‍ മന്ത്രി കമന്റായി പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തെ ചിത്രമാണ് ജോബിന്‍ ഏന്തയാറിന്റേത്. കാലങ്ങളായി ഈ മേഖലയില്‍ തുടര്‍ന്നിട്ടും മെച്ചപ്പെട്ട തൊഴിലോ വരുമാനമോ ലഭിക്കാതിരുന്നതോടെയാണ് ഇഷ്ടപ്പെട്ട മേഖലയുപേക്ഷിച്ചു ജോബിന്‍ വിമാനം കയറിയത്. ഒരു മാസം മുമ്പാണ് തൊഴില്‍ തേടി യുകെയിലേക്ക് പോയത്. 

നിലവില്‍ അവിടെ ജോലി അന്വേഷണത്തിലാണ്. തൊഴിലവസരം സൃഷ്ടിച്ചുവെന്ന് വീമ്പു പറയുമ്പോള്‍ ഈ മേഖലയില്‍ തൊഴില്‍ ലഭിക്കാത്തയാളാണ് താനെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !