അസമില്‍ നാശം വിതച്ച് വെള്ളപ്പൊക്കം..ദുരിതത്തിലായത് ലക്ഷകണക്കിന് ജനങ്ങൾ

ഗുവാഹത്തി: അസമില്‍ നാശം വിതച്ച് വെള്ളപ്പൊക്കം. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണൊലിപ്പുമാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവധ ഇടങ്ങളില്‍ വെള്ളം കയറി.

ചില പ്രദേശങ്ങളില്‍ ഭക്ഷണത്തിന്റെയും പാര്‍പ്പിടത്തിന്റെയും പ്രശ്നവും വര്‍ധിച്ചുവരികയാണ്. മുന്‍കരുതല്‍ നടപടിയായി പ്രളയം ബാധിച്ച ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു.

സംസ്ഥാനത്തെ 19 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി (എഎസ്ഡിഎം) അറിയിച്ചു. കാംരൂപ്, സൗത്ത് ഷാല്‍മാര, ഗോള്‍പാറ, നാഗോണ്‍, ബംഗഗാവ്, ലഖിംപൂര്‍, ഹോജായ്, ദരംഗ്, നാല്‍ബാരി, കരിംഗഞ്ച്, ഒഡല്‍ഗുരി, താമുല്‍പൂര്‍, ഹൈലകണ്ടി, ബിശ്വനാഥ്, ബാര്‍പേട്ട, കച്ചാര്‍, ബക്സ , ബജാലി എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.

ഈ ജില്ലകളിലെ 48 റസിഡന്‍ഷ്യല്‍ ഏരിയകളിലെ 579 വില്ലേജുകളെ വെള്ളപ്പൊക്കം ബാധിച്ചു. ഇതുവരെ 2,96,384 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. മാത്രമല്ല 3,326 ഹെക്ടര്‍ കൃഷിഭൂമിയും വെള്ളത്തിനടിയിലായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !