നവിമുംബൈ: അഖിലേന്ത്യാ നൃത്തോത്സവമായ 'ഗൂങ്ഗ്രൂ 2024' സീസൺ നാല് ജൂൺ 30 ന് നവി മുംബൈയിൽ അരങ്ങേറുന്നു.
ആവേശകരമായ പരിപാടി അന്നേ ദിവസം രാവിലെ 8.00 മുതൽ രാത്രി 10.00 വരെ വാഷിയിലെ സിഡ്‌കോ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. അതേസമയം രാവിലെ 11.30-നാണ് തിരി തെളിയുക എന്ന് സംഘാടക സിന്ധു നായർ അറിയിച്ചു.Ghungroo 2024 സീസൺ 4, വൈവിധ്യമാർന്ന പ്രകടനങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്നായിരിക്കുമെന്നും നാടിന്‍റെ സംസ്‌കാരത്തിൻ്റെയും അസാധാരണമായ ഒരു പ്രദർശനമായി അത് മാറുമെന്നും അവർ പറഞ്ഞു.
രാവിലെ 8:00 മുതൽ വൈകിട്ട് 4:00 വരെ പരിചയസമ്പന്നരും പ്രൊഫഷണൽ കലാകാരന്മാരുടെയും ക്ലാസിക്കൽ നൃത്ത നൃത്യങ്ങൽ അരങ്ങേറും.വൈകീട്ട് 4:00 മണി മുതൽ രാത്രി 8:00 വരെ ഇന്ത്യൻ നാടോടി നൃത്തങ്ങളാണ് അരങ്ങേറുക.രാത്രി 8:00 മണി മുതൽ രാത്രി 10:00 വരെ പാശ്ചാത്യ, ബോളിവുഡ് നൃത്തങ്ങളോടെ പരിപാടി സമാപിക്കും.
ഏകദേശം 100 ഗ്രൂപ്പുകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1400 മുതൽ 1500 വരെ കലാകാരന്മാരും ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന ഈ പരിപാടി വ്യത്യസ്ത അനുഭവം ആയിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.