കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനിലെ അടിപിടിയില്‍ നടപടി. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷ്, ബോസ്കോ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കാണ് നടപടി കൈക്കൊണ്ടത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു പോലീസുകാര്‍ തമ്മില്‍ സ്റ്റേഷനില്‍ കയ്യാങ്കളി നടന്നത്.സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.കോട്ടയം എസ്.പി. ചങ്ങനാശ്ശേരി എസ്.പിക്കായിരുന്നു അന്വേഷണച്ചുമതല നല്‍കിയത്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സുധീഷിന്റെ ആക്രമണത്തെ തുടര്‍ന്ന് ബോസ്കോയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ബോസ്കോയുടെ തല പിടിച്ച് ജനലിൽ ഇടിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥന് ആദ്യം എസ്.ഐയുടെ മുറിയിലേക്കും പിന്നീട് പുറത്തേക്കും ഇറങ്ങിയോടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.