കോട്ടയത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം

കോട്ടയം: ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് ചെമ്മനംപടിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു. 

ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍പോയ സമയത്താണ് മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്.

തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ മൂന്നാറില്‍നിന്ന് തിരികെ എത്തിയപ്പോഴാണ് മോഷണംനടന്ന വിവരമറിഞ്ഞത്. രണ്ടുനില വീടിന്റെ മുന്‍വാതിലിലെ ഒരു പാളി ഇളക്കിമാറ്റി മോഷ്ടാവ് വീടിനുള്ളില്‍ കടക്കുകയായിരുന്നു.

അലമാരയില്‍ സൂക്ഷിച്ച 20 പവന്‍ സ്വര്‍ണമാണ് മോഷണംപോയത്. വീടിനുള്ളില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ലാപ്‌ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !