ചെന്നൈ: തമിഴ്നാട്ടിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).
ചെന്നൈ, തിരുച്ചിറപ്പള്ളി, ഈറോഡ്, കുംഭകോണം, പുതുക്കോട്ട എന്നിവിടങ്ങളിലായി 12 ഇടത്താണ് റെയ്ഡ് നടക്കുന്നത്.
നിരോധിത സംഘടനയായ ഹിജ്ബ്-ഇ-തക്കറുമായും അൽ ഉമ്മയുമായും ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്. പുതുക്കോട്ട ജില്ലയിലെ മാത്തൂരിൽ ചെന്നൈയിൽ നിന്നുള്ള എൻഐഎ സംഘവും ഈറോഡിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘവുമാണ് പരിശോധന നടത്തുന്നത്.നിർണായകമായ രേഖകൾ എൻഐഎ സംഘത്തിന് ലഭിച്ചതായാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.