മലപ്പുറം :സ്വന്തം കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന സംശയരോഗികളായ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് വനിതാകമ്മീഷന്.
കുടുംബ ബന്ധങ്ങളില്‍ അടുത്തിടെ ഈ പ്രവണ കൂടിവരികയാണ്. നിസാര കാര്യങ്ങള്‍ പര്‍വതീകരിച്ച് അത് പിന്നീട് സംശയ രോഗങ്ങളായി മാറുകയാണ്. കുടുംബ ബന്ധങ്ങള്‍ സങ്കീര്മാക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും വനിതാകമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു.മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു പി സതീദേവി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച് വനിതാകമ്മീഷന്റെ സഹായത്തോടെ ഡി എന്‍ എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിച്ചിട്ടും ഭര്‍ത്താവ് സംരക്ഷണം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതി പരിഗണിക്കവെയാണ് കമ്മീഷന് ഈ ആശങ്ക പങ്കുവച്ചത്.
നാല് ഡി എന്‍ എ പരിശോധന കേസുകളാണ് ഇപ്പോള്‍ വനിത കമ്മീഷന്റെ മുന്നിലുള്ളത്.വളരെ ആശങ്കയുളവാക്കുന്ന കാര്യമാണിത്. മദ്യവും മയക്കുമരുന്നും ഗാര്‍ഹികാന്തരീക്ഷം അത്യന്തം സങ്കീര്‍ണമാക്കുന്നതായും കമ്മീഷന് നിരീക്ഷിച്ചു.
കുടുംബാന്തരീക്ഷത്തിലെ ആശയവിനിമയപ്രശ്നങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജീവിതത്തെയും തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മീഷന് കൗണ്‍സലിങിന് സൗകര്യമൊരുക്കുന്നുണ്ട്.
തിരുവനന്തപുരത്തും കോഴിക്കോട്, കൊച്ചി മേഖലാ ഓഫീസുകളിലും കൗണ്‍സലര്‍മാരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാണെന്നും കമ്മീഷന് അധ്യക്ഷ അറിയിച്ചു.
അണ് എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപികമാരെ അന്യായമായി പിരച്ചുവിടുന്ന സാഹചര്യം കമ്മീഷന് മുന്നില്‍ പരാതിയായി വന്നിട്ടുണ്ട്. കാരണം കാണിക്കാതെ അധ്യാപികമാരെ പിരിച്ചുവിടുന്നത് ഗൗരവതരമായ പ്രശ്നമാണ്.
ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കര്‍ശനമായ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും വനിതാകമ്മീഷന് അധ്യക്ഷ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.