വാട്ടർഫോർഡ്:അയർലണ്ടിലെ മലയാളികളുടെ ഒത്തുചേരലായ കേരള ഹൗസ് കാർണിവൽ 2024 -ന്റെ ഭാഗമായി നടന്ന കേരള ഹൗസ് ക്രിക്കറ്റ് ടൂർണമെന്റ് ഈ വര്ഷം വാട്ടർഫോർഡ് വൈക്കിങ്സ് കോംപ്ലക്സിൽ വെച്ച് - ജൂൺ 2 -)൦ തീയതി -വാട്ടർഫോർഡ് വൈക്കിങ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ നടത്തപ്പെട്ടു.
വാട്ടർഫോർഡ് വൈക്കിങ്സിന്റെ സ്വന്തം ഗ്രൗണ്ടിൽ ആദ്യമായി നടന്ന ഔട്ട് ഡോർ ക്രിക്കറ്റ് ടൂർണമെന്റ്, എല്ലാ മലയാളികൾക്കും , ഐറിഷുകാർക്കും ഒരു വേറിട്ട ആസ്വാദനമായിരുന്നു.അയർലണ്ടിലെ മികച്ച 12 ടീമുകൾ പങ്കെടുത്ത വാശിയേറിയ ടൂർണമെന്റിൽ ഒന്നാം സ്ഥാനക്കാരായി ലൂക്കൻ കോൺഫിഡൻറ് ക്രിക്കറ്റ് ക്ലബും, രണ്ടാം സ്ഥാനക്കാരായി വാട്ടർഫോർഡ് വൈകിങ്‌സ് ക്രിക്കറ്റ് ക്ലബും എത്തുകയുണ്ടായി.
വാട്ടർഫോർഡിലെ കായിക പ്രേമികൾക്ക് പങ്കെടുക്കുവാനും ആസ്വദിക്കുവാനും ഇനിയും അവസരങ്ങൾ കണ്ടെത്തി വേണ്ടവിധം പ്രയോജനപ്പെടുത്താൻ വൈകിങ്‌സ് ക്രിക്കറ്റ് ക്ലബ് പരിശ്രമിക്കുമെന്നും,
ഈ അവസരം ഒരുക്കിത്തന്ന കേരള ഹൗസ് കാർണിവൽ ടീമിന് നന്ദി അർപ്പിക്കുകയും, ജൂലൈ 6 ശനിയാഴ്‌ച ലുക്കാൻ സെന്ററിൽ വെച്ച് നടക്കുന്ന കാർണിവെലിന് വിജയാശംസകൾ നേരുകയും ചെയ്തു കൊണ്ട് ടൂർണമെന്റ് പരിസമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.