ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അഭിഷേക് ബാനർജി ഇക്കാര്യം അറിയിച്ചത്.
ബംഗാളിൽ നിന്നുള്ള മൂന്ന് എംപിമാരാണ്, ഇന്ത്യ സഖ്യ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.തൃണമൂൽ കോൺഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളിൽ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്.തൃണമൂൽ കോൺഗ്രസ് ഇവിടെ 20 സീറ്റുകൾ സ്വന്തമാക്കിയിരുന്നു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. ഇതിനിടെയാണ്, മൂന്ന് ബിജെപി എംപിമാർ കൂറു മാറാൻ സന്നദ്ധരായിരുന്നുവെന്ന അഭിഷേക് ബാനർജിയുടെ വെളിപ്പെടുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.