ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ ചാവേർ ഡ്രോണായ (loiter munitions) നാഗാസ്ത്ര-1 സൈന്യത്തിന് കൈമാറി.
നാഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസാണ് നാഗാസ്ത്ര-1 വികസിപ്പിച്ചത്. 120 യൂണിറ്റ് ഡ്രോണുകളുടെ ആദ്യ ബാച്ച് മെയ് 20-25 കാലയളവില്‍ കൈമാറിയിരുന്നു.
ഇത് മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ Z-Motion Autonomous Systems പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് നാഗാസ്ത്ര-1 നാഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസ് വികസിപ്പിച്ചത്.ജിപിഎസ് ഉപയോഗിച്ച് കൃത്യതയോടെ ശത്രുവിനെ കണ്ടെത്തി നിർവീര്യമാക്കാൻ നാഗാസ്ത്ര-1ന് കഴിയും. 9 കിലോഗ്രാമാണ് ഡ്രോണിന്റെ ഭാരം. 15 കിലോമീറ്റർ റേഞ്ചിലേക്ക് ഡ്രോണ്‍ തൊടുത്തുവിടാനാകും.
രാത്രിയും പകലും വ്യക്തമായ കാഴ്ച നല്കുന്ന നിരീക്ഷണ കാമറകളടങ്ങുന്നതാണ് ഡ്രോണ്‍. കടുത്ത താപനിലയിലും ഡ്രോണ്‍ പ്രവർത്തിക്കുന്നതാണ്. ഉയർന്ന ആള്ട്ടിറ്റ്യൂഡുകളിലും നാഗാസ്ത്ര-1 പ്രവർത്തനക്ഷമമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.