പി.എ വേലുക്കുട്ടൻ ✍️
ഇടുക്കി:ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ ഭരണഘടന അട്ടിമറിയായ അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികം തൊടുപുഴയിൽ സമുചിതമായി ആചരിക്കുന്നു. ഭരണഘടനയെ അട്ടിമറിച്ചവർ ഭരണഘടനയെ ഏറെ സ്നേഹിക്കുന്ന കാലഘട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ്സ് ഇപ്പോൾ നടത്തുന്ന ഭരണഘടനയോടുള്ള കപട പ്രേമവും, ജനവഞ്ചനയുംലജ്ജാകരവുമാണ്. അടിയന്തിരാവസ്ഥയിലെ ക്രൂരപീഠനങ്ങളും, ജയിൽവാസവും അനുഭവിച്ചവരും, അടിയന്തിരാവസ്ഥക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും രീതിയിൽ പങ്കെടുത്തവരും, പൊതു ജനങ്ങളുമാണ് അൻപതാം വാർഷികത്തിൽ ഒത്ത് ചേരുന്നത്.
ആ കാലഘട്ടത്തെ ജനാധിപത്യ ധ്വംസനവും, കിരാത ഭരണവും അതിനെതിരെ നടന്ന വിവിധ സമര പോരാട്ടങ്ങളും പുതിയ തലമുറയുമായി പങ്ക് വക്കുവാൻ കൂടിയാണ് ഒത്ത് ചേരൽ സംഘടിപ്പിച്ചിട്ടുള്ളത്.
ജൂൺ 25 ചൊവ്വാഴ്ച 10.30 ന് തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള ഗായത്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള വിചാര സദസ്സിലേക്ക് എല്ലാ ജനാധിപത്യവിശ്വാസികളേയും ക്ഷണിക്കുന്നു. മാറിയ കാലഘട്ടത്തിൽ പഴയതും പുതിയതുമായ തലമുറകളുടെ ഒത്ത് ചേരൽ കൂടിയാണ് വിചാര സദസ്സ്.
ബിജെപി ജില്ലാ പ്രസി.കെ.എസ്അജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പരിപാടി പ്രൊഫ.വി.ടി.രമ ഉൽഘാടനം ചെയ്യും. മേജർ രവി മുഖ്യ പ്രഭാഷണം നടത്തും. അടിയന്തിരാവസ്ഥയിൽ കേരളത്തിലാകമാനം സമരപരിപാടികൾക്ക് നേതൃത്വം നൽകിയ ജന്മഭൂമി മുൻ മുഖ്യപത്രാധിപരും, മിസാ തടവുകാരനുമായിരുന്ന പി.നാരായണൻ അനുഭവങ്ങൾ പങ്ക് വക്കും.
എമർജൻസി വിക്ടിം അസ്സോസിയേഷൻ മുൻ സംസ്ഥാന പ്രസി.ഏറ്റുമാനൂർ രാധാകൃഷണൻ വിഷയാവതരണം നടത്തും. അടിയന്തിരാവസ്ഥ ചിന്താസദസ്സ് ജില്ലാ കോർഡിനേറ്റർ പി.ഏ.വേലുക്കുട്ടൻ സ്വാഗതവും, സഹകോർഡിനേറ്റർ കെ.ആർ സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.