മൂന്നാർ :വിനോദസഞ്ചാര മേഖലയ്ക്ക് കളങ്കമായി മൂന്നാറിൽ സഞ്ചാരികൾക്കു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണങ്ങൾ വർധിക്കുന്നു.
സമയനഷ്ടം, സ്ഥലം പരിചയമില്ലായ്മ, നാണക്കേട് എന്നിവ ഓർത്ത് സഞ്ചാരികൾ പരാതി നൽകാത്തതിനാൽ നടപടി ഉണ്ടാകുന്നില്ല. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലാണു കൂടുതലും ആക്രമണങ്ങൾ നടക്കുന്നത്.സന്ദർശിക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാതയോരത്തു പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയാണു പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വിനോദ സഞ്ചാരികളെ സംഘം ചേർന്നു മർദിക്കുകയും വാഹനത്തിനു കേടുപാടുകൾ വരുത്തുകയും ചെയ്യുന്നത് ആവർത്തിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി രണ്ടാം മൈലിൽ കോടമഞ്ഞു കണ്ടു വാഹനം നിർത്തി ഇറങ്ങിയ 2 യുവാക്കളെ നാൽപതിലധികം പേർ വരുന്ന സംഘം ആക്രമിച്ചു പരുക്കേൽപിച്ചതാണ് ഒടുവിലുണ്ടായ സംഭവം.
മൂക്കിനും നെഞ്ചിനും മർദനമേറ്റ ഇരുവരും അടിമാലിയിലെത്തി ചികിത്സ തേടി നാട്ടിലേക്കു മടങ്ങി. ഇരുവരുടെയും വസ്ത്രങ്ങൾ കീറി നശിപ്പിച്ചിരുന്നു. യുവാക്കൾ പൊലീസിനെ വിളിക്കാൻ തുടങ്ങിയപ്പോൾ, ഇവർ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചു, ഭാഷാഭിന്നത ഉണ്ടാക്കി തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.