എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ മലക്കംമറിഞ്ഞ് കോണ്‍ഗ്രസ്.

എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ മലക്കംമറിഞ്ഞ് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടം പോളിങ് പൂര്‍ത്തിയാവുന്നതോടെ പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ മലക്കംമറിഞ്ഞ് കോണ്‍ഗ്രസ്.

ബി.ജെ.പിയേയും മുന്‍കൂട്ടി തയ്യാറാക്കിയ എക്‌സിറ്റ് പോള്‍ ഫലങ്ങളേയും തുറന്നുകാട്ടാന്‍ ഇന്ത്യസഖ്യ പാര്‍ട്ടികള്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ പവന്‍ ഖേര അറിയിച്ചു.

ഡല്‍ഹിയില്‍ ഇന്ത്യ സഖ്യകക്ഷികള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനത്തിലെ മാറ്റം. നേരത്തെ തീരുമാനിക്കപ്പെട്ട എക്‌സിറ്റ് പോളുകളേയും ബി.ജെ.പിയേയും തുറന്നുകാട്ടാന്‍ ഇന്ത്യ സഖ്യകക്ഷികള്‍ തീരുമാനിച്ചു. 

എക്‌സിറ്റ് പോളുകള്‍ പങ്കെടുക്കുന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിഗണിച്ചശേഷം, ശനിയാഴ്ച വൈകീട്ട് നടക്കുന്ന ടെലിവിഷന്‍ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ എല്ലാ സഖ്യകക്ഷികളും പങ്കെടുക്കുമെന്ന് തീരുമാനിച്ചുവെന്നായിരുന്നു പവന്‍ ഖേരയുടെ എക്‌സ് കുറിപ്പ്.

എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തിരിച്ചടി നേരിടുമെന്ന് അവര്‍ക്ക് അറിയാമെന്നും അമിത് ഷാ പറഞ്ഞു. 

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഉണ്ടാകുന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് എക്‌സിറ്റ് പോള്‍ഫല ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍കൊണ്ട് യാതൊരു അര്‍ഥവുമില്ലെന്ന് ആരോപിക്കുന്നതുമെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

'വോട്ടെടുപ്പ് പൂര്‍ത്തിയായി, വിധി നിശ്ചിതമാണ്. ജൂണ്‍ നാലിന് ഫലം വരും. അതിനുമുമ്പ് നടക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങിനുവേണ്ടിയുള്ള ഊഹാപോഹങ്ങളിലും മുഷ്ടിയുദ്ധത്തിലും പങ്കാളിയാവാന്‍ ഒരുകാരണവും കാണുന്നില്ല', എന്നായിരുന്നു കഴിഞ്ഞദിവസം പവന്‍ ഖേര അറിയിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !