യുഎസ്: വിന്‍ഡോസ് കംപ്യൂട്ടറുകളിലെ വൈഫൈയിലെ സാങ്കേതിക പ്രശ്നം സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ്. സിവിഇ-2024-30078 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രശ്നത്തിന്റെ രൂക്ഷതയ്ക്ക് പത്തില്‍ 8.8 റേറ്റിങ് ആണ് കമ്പനി നല്‍കിയിരിക്കുന്നത്.
ഒരു ഹാക്കറിന് ഈ സാങ്കേതിക പ്രശ്നം മുതലെടുത്ത് കംപ്യൂട്ടര്‍ ഉപയോഗിക്കാതെ തന്നെ മറ്റൊരിടത്തിരുന്ന് അതിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ സാധിക്കും. എങ്കിലും ഹാക്കര്‍ കംപ്യൂട്ടറിന്റെ സമീപത്ത് എവിടെയെങ്കിലും ഉണ്ടാവണം എന്നുമാത്രം.വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കംപ്യൂട്ടറുകളേയും ഈ പ്രശ്നം ബാധിക്കും സാധാരണ ഹാക്കിങ് രീതികളില്‍ നിന്ന് വ്യത്യസ്തമായ ഉപഭോക്താവിന്റെ ഇടപെടലില്ലാതെ തന്നെ ഈ സാങ്കേതിക പിഴവ് മുതലെടുത്ത് ഹാക്കര്‍ക്ക് കംപ്യൂട്ടറിന്റെ നിയന്ത്രണം കൈക്കലാക്കാം.
മാല്‍വെയറുകളിലേക്ക് നയിക്കുന്ന എന്തെങ്കിലും ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക, ഫയലുകള്‍ തുറക്കുക പോലുള്ള കാര്യങ്ങള്‍ ഉപഭോക്താവ് ചെയ്യണം എന്നില്ല. കംപ്യൂട്ടറിന്റെ സെറ്റിങ്സിലേക്കും ഫയലുകളിലേക്കും പ്രവേശനം ലഭിക്കാന്‍ ഹാക്കറിന് പ്രത്യേകം അനുമതികള്‍ ലഭിക്കണം എന്നുമില്ല. ഹാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കംപ്യൂട്ടര്‍ നിശ്ചിത അകലത്തില്‍ ഉണ്ടായാല്‍ മാത്രം മതി
എങ്ങനെ സംരക്ഷണം നേടാം ?
വിന്‍ഡോസ് സുരക്ഷാ അപ്ഡേറ്റുകള് ലഭിക്കുന്ന കംപ്യൂട്ടറാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അപ്ഡേറ്റുകള് ഇന്‍സ്റ്റാള്‍ ചെയ്യുക. മൈക്രോസോഫ്റ്റ് ജൂണില്‍ അവതരിപ്പിച്ച സുരക്ഷാ അപ്ഡേറ്റില്‍ ഈ പ്രശ്നത്തിനുള്ള പരിഹാരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വിന്‍ഡോസ് ഒഎസിലേക്ക് മാറുന്നതാണ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നേടാന്‍ ഏറ്റവും നല്ലത്. അപ്ഡേറ്റുകള് ലഭിക്കുന്നില്ലെങ്കില്‍ എന്റ് പോയിന്റ് ഡിറ്റക്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രശ്നങ്ങള്‍ നിരീക്ഷിക്കാവുന്നതാണ്.
സിവിഇ-2024-30078 പ്രശ്നം ഗുരുതരമാണെന്നും ഇത് ദുരുപയോഗം ചെയ്യാനുള്ള ടൂളുകള്‍ താമസിയാതെ തന്നെ പരസ്യമാക്കപ്പെടുമെന്നും അതിനാല്‍ എത്രയും വേഗം പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. എത്രയും വേഗം കംപ്യൂട്ടറുകള്‍ അപ്ഡേറ്റ് ചെയ്യുക. എല്ലാ സുരക്ഷാ പാച്ചുകളും ഇന്‍സ്റ്റാള്‍ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.