യുകെ :പീറ്റര്‍ബറോ മലയാളി സമൂഹത്തെ ഞെട്ടിച്ച് അപ്രതീക്ഷിത വിയോഗം. സുഭാഷ് മാത്യു (45) ആണ് വിട വാങ്ങിയത്. ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഏക മകനും ഭാര്യ മിന്നുവിനും ഒപ്പമായിരുന്നു പീറ്റര്‍ബറോയില്‍ താമസിച്ചിരുന്നത്. പീറ്റര്‍ബറോ മലയാളി കമ്മ്യൂണിറ്റിയില്‍ വളരെയധികം സജീവമായ കുടുംബമായിരുന്നു സുഭാഷിന്റേത്. അതുകൊണ്ടുതന്നെ സുഭാഷ് മാത്യുവിന്റെ വിയോഗം പീറ്റര്‍ബറോയിലെ മലയാളി സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.വീട്ടില്‍ സുഭാഷും മകനും മാത്രമാണുണ്ടായിരുന്നത്. അച്ഛന് ഉറങ്ങുകയാണെന്നാണ് മകന് കരുതിയത്. തുടര്‍ന്ന് വിളിക്കാനും പോയില്ല. എന്നാല്‍ ജോലി കഴിഞ്ഞെത്തിയ ഭാര്യ സുഭാഷിനെ തിരക്കിയെത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റു രോഗങ്ങളൊന്നും സുഭാഷിനെ അലട്ടിയിരുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്.
അതുകൊണ്ടു തന്നെ ആരോഗ്യവാനായിരുന്ന സുഭാഷിന്റെ മരണം പ്രദേശത്തെ സുഹൃത് വലയത്തിന് വലിയ ഞെട്ടലാണ് നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.