വിരലിനു പകരം നാവിനു ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കുറ്റപത്രം കോടതിയിൽ

കോഴിക്കോട് : നാലു വയസ്സുകാരിയുടെ വിരലിനു പകരം നാവിനു ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കു പിഴവു സംഭവിച്ചതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്.

ശസ്ത്രക്രിയയിൽ പിഴവു സംഭവിച്ചതായി നേരത്തേ പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പൊലീസിന്റെ കണ്ടെത്തൽ മെഡിക്കൽ ബോർഡും ശരിവച്ച സാഹചര്യത്തിൽ ഡോക്ടർക്കെതിരെ അന്വേഷണോദ്യോഗസ്ഥൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

മെഡിക്കൽ ബോർഡ് കൺവീനറായ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.രാജേന്ദ്രൻ മെഡിക്കൽ കോളജ് എസിപി കെ.ഇ.പ്രേമചന്ദ്രനു റിപ്പോർട്ട് കൈമാറി.  ആശുപത്രി സംവിധാനത്തിലെ തകരാറുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.‌ മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു. 

 സംഭവത്തിൽ മെഡിക്കൽ നെഗ്ലിജൻസ് (ഐപിസി 338) ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !