ലണ്ടൻ :ബ്രിട്ടനിലെ നോട്ടിങ്ഹാംഷെയറിൽ പ്ലേഗ്രൗണ്ടിൽ വച്ച് കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 12 വയസ്സുകാരനുള്‍പ്പെടെ 8 ആണ്‍കുട്ടികള്‍ അറസ്റ്റില്‍.
മേയ് 25 ന് വൈകുന്നേരം നെവാര്‍ക്കിലെ യോര്‍ക്ക് പ്ലേഗ്രൗണ്ടിൽ വച്ചാണ് കൗമാരക്കാരിയായ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ എട്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി നോട്ടിങ്ഹാംഷെയർ പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവരെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു.15 വയസ്സുള്ള രണ്ട് ആൺകുട്ടികളെയും, 16 വയസ്സുള്ള രണ്ട് ആൺകുട്ടികളെയും ബലാത്സംഗം ആരോപിച്ച് ഈ ആഴ്ച ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നാല് പേരും സോപാധിക ജാമ്യത്തില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റവും ഒടുവിൽ അറസ്റ്റിലായത് 12 ഉം, 13 ഉം വയസ്സുള്ളവരും 14 വയസുള്ള രണ്ടു പേരുമാണ്.
അന്വേഷണങ്ങളില്‍ നിരവധി ആളുകള്‍ പൊലീസ് സേനയെ സഹായിച്ചിട്ടുണ്ടെന്നും അന്വേഷണം വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ആമി റിവില്‍ പറഞ്ഞു. ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ പ്രാദേശിക കമ്മ്യൂണിറ്റിയോടും അതിലെ അംഗങ്ങളോടും പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.
പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും പിന്തുണ നല്‍കുന്നതെന്നും പൊലീസ് പറഞ്ഞു. ഈ സംഭവം സമൂഹത്തില്‍ ഉണ്ടാക്കിയ ആശങ്കകള്‍ മനസിലാക്കുന്നുവെന്നും ഡിറ്റക്ടീവുകളുടെ സംഘം രാപ്പകലില്ലാതെ കേസ് അന്വേഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.