കൊട്ടുകാട്: ചവറ കൊട്ടുകാട്ടിലും പരിസര പ്രദേശങ്ങളിലും കെഐപി കനാലുകൾ കടന്നുപോകുന്ന ഭാഗങ്ങൾ സമീപവാസികൾക്ക് ദുരിതം സമ്മാനിക്കുന്നു.
കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച കനാൽ ഇന്നുവരെ അതിന്റെ ലക്ഷ്യമായ ജലസേചനത്തിന് വിനിയോഗിക്കാനായിട്ടില്ല. വേനൽ സമയത്തും മഴക്കാലത്തും കിഴക്കൻ മേഖലയിൽ നിന്നു കനാൽ വഴി തുറന്നു വിട്ടിട്ടുള്ള വെള്ളം ഒന്ന് രണ്ട് തവണ വന്നത് ഒഴിച്ചാൽ ഇതുവഴി ജലം ഒഴുകിയിട്ടില്ല.
ഇത്തരം സന്ദർഭങ്ങളിൽ പോലും കനാൽ പലയിടത്തും പൊളിഞ്ഞു കിടക്കുന്നതിനാൽ വെള്ളം പാഴായി പോകുന്ന സ്ഥിതിയാണ്. കനാൽ ഇപ്പോൾ മാലിന്യം തള്ളാനുള്ള ഇടമായി മാറിക്കഴിഞ്ഞു.വീടുകളിൽ നിന്നും അറവുശാലകളിൽ നിന്നും മാലിന്യങ്ങൾ കനാലുകളിലും ഇരുവശങ്ങളിലുമായി നിർമിച്ചിട്ടുള്ള ആഴത്തിലുള്ള കിണറുകളിലും നിക്ഷേപിക്കുന്നത് ദുരിതം വർധിപ്പിക്കുന്നു.
മഴക്കാലത്ത് വെള്ളം കെട്ടി കിടന്ന് ദുർഗന്ധവും രോഗങ്ങളും ഉണ്ടാകുന്നു. കനാൽ കടന്നുപോകുന്ന എല്ലാ പ്രദേശത്തും സ്വകാര്യ വ്യക്തികളുടെ ഭൂമി രണ്ടായി മുറിച്ചാണ് കടന്നുപോകുന്നത്.
കനാലിനു ഏറ്റെടുത്ത പ്രദേശങ്ങൾ ചിലയിടത്ത് വഴിക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും പലരും വാഹന ഗതാഗതത്തിനു ഉപയോഗിക്കുന്ന തരത്തിൽ കനാലിന്റെ ദ്രവിച്ച ഭാഗങ്ങൾ പൊളിച്ചു മാറ്റി വിശാലമായ വഴികളാക്കിയ ഇടങ്ങളും ഉണ്ട്.
അങ്ങനെയുള്ള ഭാഗത്ത് ബാക്കി ഭാഗം അപകട ഭീതയിലുമാണ്. കനാലിനോടു ചേർന്ന് ഏറ്റെടുത്ത ഭൂമിയിലെ അപകടകരമായി മരങ്ങൾ മുറിച്ചു മാറ്റുന്നതിനു നടപടിയുമില്ല.
പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അറിയിക്കാൻ പ്രദേശത്ത് ഓഫിസുകളും ഇല്ല. കൊട്ടാരക്കര, പുനലൂർ, തെന്മല തുടങ്ങിയ മേഖലകളിലാണ് കെഐപി ഓഫിസ് ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.