നിയമവിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

നിയമവിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

മുംബൈ: നിയമവിദ്യാർത്ഥിനി താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ഐഎഎസ് ദമ്പതികളുടെ മകളും ഹരിയാനയിൽ നിയമ വിദ്യാർഥിനിയുമായ ലിപി രസ്തോഗിയാണ് (27) മരിച്ചത്.

കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് പുലർച്ചെയാണ് ലിപി താഴേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് ആർക്കും പങ്കില്ലെന്നാണ് കുറിപ്പിലുള്ളത്.

നിയമവിദ്യാർഥിയായ ലിപി, പരീക്ഷാഫലത്തെക്കുറിച്ച് ആശങ്കയിലായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ലിപിയുടെ പിതാവ് വികാസ് റസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഭാര്യ രാധിക രസ്തോഗി ആഭ്യന്തരവകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !